Society Today
Breaking News

കൊച്ചി: കൊച്ചിയില്‍ നടന്നു വന്ന് ഇന്ത്യയുടെ ജി 20 അധ്യക്ഷതക്ക് കീഴിലുള്ള മൂന്നാമത് ജി 20 ഫ്രെയിംവര്‍ക്ക് പ്രവര്‍ത്തക സമിതി സമാപിച്ചുസ്ഥൂലസാമ്പത്തിക ശാസ്ത്ര രംഗത്തെ ആഗോള പ്രശ്‌നങ്ങള്‍ സമിതി യോഗം ചര്‍ച്ച ചെയ്തതായും ആഗോള സമ്പദ്‌വ്യവസ്ഥയുടെ ശക്തവും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളര്‍ച്ച  ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സാമ്പത്തിക സഹകരണം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും  യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരന്‍ പറഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധി (IMF), ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ മുന്നോട്ട് വച്ച പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി സമകാലിക ആഗോള സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് സമിതിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ഗ്ലോബല്‍ സൗത്ത് നേരിടുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അംഗരാജ്യങ്ങളുടെ നയാനുഭവങ്ങളെക്കുറിച്ച് യോജിച്ച ധാരണ വികസിപ്പിക്കാനും ആഗോള സഹകരണം മെച്ചപ്പെടുത്താന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിഞ്ഞു പരസ്പരധാരണ വളര്‍ത്താനും ജി20 കരട് റിപ്പോര്‍ട്ട് ആഹ്വാനം പ്രകാരമാണ് ചര്‍ച്ചകള്‍ നടന്നത്.

രാജ്യങ്ങള്‍, നയപരമായ പ്രതികരണങ്ങള്‍ രൂപീകരിക്കുമ്പോള്‍ പരിമിതികള്‍ മറികടന്ന് ഭക്ഷ്യ,ഊര്‍ജ്ജ അരക്ഷിതാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ 'ട്രേഡ് ഓഫുകളുടെ' വിഷയം എഫ്.ഡബ്ല്യു.ജി പരിശോധിക്കുന്നുണ്ടെന്നും ഡോ. വി അനന്ത നാഗേശ്വരന്‍ പറഞ്ഞു പറഞ്ഞു. പരിവര്‍ത്തന പാതകളെ സംബന്ധിച്ചിടത്തോളം, പ്രാഥമികമായും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വര്‍ദ്ധിച്ച നിക്ഷേപത്തിലൂടെ വളര്‍ച്ചയില്‍ ഹരിത പരിവര്‍ത്തനത്തിന്  ചെലുത്താനാകുന്ന നല്ല സ്വാധീനത്തെക്കുറിച്ച് വിശാലമായ ധാരണ രൂപം കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഞ്ച് സെഷനുകളിലായി നടന്ന രണ്ട് ദിവസത്തെ യോഗത്തില്‍, ഭക്ഷ്യ,ഊര്‍ജ്ജ അരക്ഷിതാവസ്ഥയുടെ സ്ഥൂല സാമ്പത്തിക ആഘാതങ്ങള്‍, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അവ ചെലുത്തുന്ന പ്രത്യാഘാതങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സ്ഥൂല സാമ്പത്തിക അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനായി എഫ്.ഡബ്ല്യു.ജിമുന്നോട്ടുവയ്ക്കുന്ന മുന്‍ഗണനാ മേഖലകളെക്കുറിച്ചും പരിവര്‍ത്തന പാതകളെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു. ആഗോള സാമ്പത്തിക വീക്ഷണത്തെക്കുറിച്ചും സാമ്പത്തിക ആഗോളവല്‍ക്കരണം, വിഘടനം, സാമ്പത്തിക സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട സ്ഥൂല സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചും സമിതിയില്‍ ചര്‍ച്ചകള്‍ നടന്നു. ജി 20 അംഗരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളില്‍ നിന്നുമുള്ള 75ലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Top